Wednesday, June 12, 2019

Zanskar

2016 വീട്ടിൽ നിന്നു ബൈക് സ്റ്റാർട്ട് ചെയ്യുമ്പോൾ ലഡാക്ക് അല്ലായിരിുന്നു സ്വപ്നം , കാർഗിൽ കഴിഞ്ഞു വരുന്ന സൻസ്കാർ വാലി ആരുന്നു ലക്ഷ്യം. ഔദ്യോഗികമായി അതിനടുത്തു വരെ പോയിട്ടുണ്ടെങ്കിലും തണുത്ത കാറ്റടിച്ച് ബൈക്കിൽ പോകണമെന്നുള്ളത് ഒരു ആഗ്രഹം തന്നെയായിരുന്നു.  അങ്ങനെ ലഡാക്ക് മൊത്തം കറങ്ങി കാർഗിൽ സൻസ്കാർ പോയി ശ്രീനഗർ വഴി യാത്ര ജമ്മുവിൽ നിറുത്താമെന്നാരുന്നു പ്ലാൻ . പക്ഷേ ബുർഹാൻ വാണി ചതിച്ചു അങ്ങനെ ശ്രീനഗർ റൂട്ട് ബ്ലോക്ക് ആയി. ദിവസങ്ങൾ കുറവായിരുന്നിട്ടു കൂടി ഞാനും സുകേഷും അങ്ങോട്ടു വച്ചു പിടിച്ചു. അന്നു കാർഗിൽ പോലും എത്തിയില്ല കാരണം പഞ്ചർ. അതൊക്കെ റിപ്പയർ ചെയ്ത്  പാതിരാത്രി ആയപ്പോഴാണ് ഡിന്നർ കഴിക്കാൻ കയറിയ ധാബ മുതലാളി ഒരു മുറി ഒപ്പിച്ചു തന്നത് .
സൻസ് കാറിനെപ്പറ്റി പറയുകയാണെങ്കിൽ ജമ്മു കാശ്മീരിൽ സ്ഥിതി ചെയ്യുന്ന ഒരു 100 കിമി നീളമുള്ള പർവ്വതനിര. ഏകദേശം 19700 അടി ആവറേജ് പൊക്കം ഉണ്ട്. കാർഗിൽ നിന്നും സുമാർ 270 കിമി ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും എന്റെ മീറ്ററിൽ കാണിച്ചത് ഏകദേശം 300 നു മുകളിൽ ഉണ്ടായിരുന്നു. പ്രത്യേകത  ന്തെന്നാൽ ഈ 300 കിമി റോഡില്ല നല്ല പൊളപ്പൻ ഓഫ്റോഡ്. വഴി താഴേ കൊടുക്കുന്നു.
Kargil-sabko-panikhar-parkachik-rangdum pensila-tumhri-padum.
പോയപ്പോൾ പാടും ഗ്രാമത്തിലെത്താൻ 2 ദിവസം എടുത്തെങ്കിലും വന്നത് ഒറ്റ ദിവസം കൊണ്ടാണ്. ട്രക്കിംഗ് ചെയുന്നവരുടെ പറുദീസയാണ് സൻസ്കാർ. ഞങ്ങൾ പോയപ്പോൾ ബൈക്കേർസ് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു റൂട്ടിൽ.
ഇരുട്ടി തുടങ്ങിയപ്പോൾ റാങ്ങ്ടുമിൽ ഒരു സർക്കാർ ഗസ്റ്റ്ഹൗസിൽ തങ്ങി ഞങ്ങൾ നടക്കാനിറങ്ങി. നാലു ചുറ്റും ഹിമാലയം അതിനുള്ളിൽ ഞങ്ങളും വല്ലാത്ത ഒരു ഫീൽ . നെറ്റ്വർക്കില്ല ടി വി ഇല്ല സ്വസ്ഥം സമാധാനം. പിറ്റേ ദിവസം പാഡും ഗ്രാമത്തിലോട്ടുള്ള യാത്ര അതിലും രസമുള്ളതാരുന്നു. ചെറുതായി മഴ പെയ്തു തുടങ്ങി പോകും തോറും അത് മത്തായി മാറിക്കൊണ്ടേയിരുന്നു. പാദും ഗ്രാമത്തിൽ പിത്തള ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ആൾക്കാർ നിരവധിയാണ്. 2 ദിവസം സമാധാനത്തോടു കൂടി അവിടെ കാഴ്rകൾ കണ്ടു ആസ്വദിച്ചു ശേഷം ഫോട്ടോസ് വീഡിയോസ് കഥ പറയും. ഇനിയും എഴുതിയാൽ ഇതിങ്ങെനെ അങ്ങു എഴുതിക്കൊണ്ടു തന്നേയിരിക്കും.
താഴേ യുട്യൂബ് ലിങ്ക് ചേർക്കുന്നു.
വെറുപ്പിക്കൽ ഇനിയും തുടരും.........


No comments:

Post a Comment