Wednesday, June 12, 2019

k2k road trip



യാത്ര ....അതിനെ  സ്നേഹിച്ചു തുടങ്ങിയത് എന്നുമുതലാണെന്ന് അറിയില്ല. ജീവിതത്തിൽ ആദ്യമായി വായിച്ച യാത്രാവിവരണം "കാപ്പിരികളുടെ നാട്ടിൽ" ആയിരിക്കണം കാരണം, എഴുതിയ ആളുടെ പേര് പറയേണ്ട ആവശ്യമില്ലല്ലോ പ്രത്യേകിച്ച് യാത്രയെ സ്നേഹിക്കുന്നവരോട്. ജോലി സംബന്ധമായും അല്ലാതെയും ഒരുപാടു യാത്ര ചെയ്ടിട്ടുണ്ടെങ്കിലും ആരും കുടെയില്ലാതെ  ഒറ്റയ്ക്ക് ഒരു യാത്ര എന്നും ഒരു സ്വപ്നമാരുന്നു. ഏറ്റവും കൂടുതൽ പബ്ലിക്‌ ട്രാന്സ്പോർട്ട് ആണ് ഇഷ്ടപെട്ടിരുന്നതെങ്കിലും യാത്ര മഞ്ഞും മലകളും കടന്നു തുടങ്ങിയപ്പോൾ ബസിൽ ഇരിക്കുമ്പോഴുള്ള തലകറക്കം യാത്രകളുടെ ആസ്വാദ്യതയെ ബാധിച്ചു. പണ്ട് അത്യാവശ്യം ബൈക്ക് ഓടിക്കുമായിരുന്നത്കൊണ്ട് ഭാവി യാത്രകൾ ബൈക്കിൽ തന്നെ ആകാമെന്ന് തീരുമാനിച്ചു. അങ്ങനെ ഒരു ബൈക്ക് എടുത്തു യാത്ര തുടങ്ങി ഓരോ ലീവിന് പോകുമ്പോഴും വാഗമൺ പീരുമേട് മുന്നാർ, കൊടൈകനാൽ, വയനാട്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലോക്ക്കെ പോയി വന്നപ്പോൾ ഒരു കോന്ഫിടൻസ് ഒക്കെ വന്നു . ഏറെ കാലത്തെ സ്വപ്നം ഒരു ഭാരത പര്യടനം ഒരുമിച്ചു ലീവ് കിട്ടാതാതുകൊണ്ടും സമയകുറവുകൊണ്ടും യാത്ര ഞാൻ പാർട്ട്‌ ആക്കി . ആദ്യത്തെ പാർട്ട്‌ തിരുവനന്തപുരം - ആഖ്നൂർ , ജമ്മു .വഴിയെ പറ്റി അന്വേഷിച്ചു ഏകദേശം 4000 കി മി , 11 സംസ്ഥാനങ്ങൾ 2 കേന്ദ്രഭരണ പ്രദേശങ്ങൾ. ഭാഷ അറിയാം വേറെ പ്രശ്നങ്ങളൊന്നും ഇല്ല പിന്നെ ആകെ ഉള്ളത് ബൈക്കിനു എന്തേലും തകരാറ് വന്നാലുള്ള  പ്രശ്നങ്ങൽ. ഒടുവിൽ ഫോൺ വിളിച്ചാൽ എടുക്കണമെന്ന ഒരു സുഹൃത്തിന്റെ ഉറപ്പിന്റെ മുകളിൽ ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചു.
ഏപ്രിൽ 21 നു സ്റ്റാർട്ട്‌ ചെയ്യാൻ തീരുമാനിച്ചു വണ്ടിയുടെ പണിയൊക്കെ തീർത്തു വച്ചു, വീട്ടിൽ കാര്യം അവതരിപ്പിച്ചു , പ്രതീക്ഷിച്ചത്ര പ്രതിഷേധം ഉണ്ടായില്ല അച്ഛനും അമ്മയ്ക്കും നേരത്തെ മനസിലായികാണണം. 21 ഏപ്രിൽ ആയപ്പോ ഒരു മൂഡ്‌ ഓഫ്‌ ഒന്നിനും ഒരു താല്പര്യമില്ലായ്മ സ്ഥിരം അവധി കഴിഞ്ഞു പോകുമ്പോയുള്ള വിഷമമായിരിക്കണം. 22 നു പോയില്ല വീട്ടുകാരോടൊപ്പം ചിലവഴിച്ചു നന്നായിട്ടുറങ്ങി. 23 നു രാവിലെ എഴുന്നേറ്റു അമ്മയുടെ  അനുഗ്രഹവും വാങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു ബംഗ്ലുരിലെയ്ക്ക്. നേരത്തെ പോയിരുന്നതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പൊകുന്ന വഴിക്കാണു കന്യാകുമാരി പക്ഷെ ഞാൻ കന്യാകുമാരി മനപ്പൂർവം ഒഴിവാക്കിയതാണു, എന്റെ വ്യക്തിപരമായ അഭിപ്രായമാണ് കന്യകുമാരി തൊട്ടു കാശ്മീർ സ്ഥിരം കേൾക്കുന്ന വാക്കുകൾ ആണു . ഏന്റെ യാത്രയ്ക്കു അങ്ങനൊരു തലകെട്ടിന്റെ അവശ്യം ഇല്ലെന്നു തൊന്നി. അശ്രദ്ധ നല്ല പോലെ ഉണ്ട് എല്ലാ കാര്യങ്ങൾക്കും. അതുകൊണ്ടു തന്നെ നന്നായി ശ്രദ്ധിച്ചു തന്നെയായിരുന്നു റൈഡ്. ആദ്യത്തെ ദിവസമയതു കൊണ്ടു അത്യാവശ്യം ടെൻഷ്ൻ ഉണ്ടായിരുന്നു എന്നതാനു സത്യം കാരണം സമയപരിമിതി ഉണ്ടായിരുന്നു 30നു മുൻപെ ജോലിക്കും കയറണം. ബാംഗ്ലൂർ വരെ ബൈ രോഡ് പോയിട്ടുലതു കൊണ്ഠു വഴി വലിയ കുയപ്പമില്ലരുന്നു കരിക്കു കുടിക്കാൻ 2 സ്തലത്തു നിർത്തി പിന്നെ ഉചയ്കു ചൂട് കൂടിയപ്പൊൾ കുറചൊന്നു വിശ്രമിച്ചു, ഇടക്കിടക്കു വെള്ളം നല്ലതുപൊലെ കുടിച്ചു. ലൊറി ഡ്രൈവർസ് ഉല്ലതു കൊണ്ടു തണലിനു പഞ്ഞം ഒന്നും ഉണ്ടായില്ല.ദിണ്ടുഗൽ എത്താറായി കൊടൈകനാൽ എന്നു ബോർഡും കണ്ടു അങ്ങൊട്ടു പൊകാൻ വണ്ടിക്കും മനസിനും ഒരു ചായ്വുണ്ടാരുന്നെങ്കിലും അതിനെ തരണം ചെയ്തു വീണ്ടും മുന്ന്ന്നൊട്ടു.
ഏകദേശം 800 കി മി ഉണ്ടായിരുന്നു ആദ്യദിവസം സത്യം പറഞ്ഞാൽ സ്ത്ഥലങ്ങളൊന്നും നേരെ കണ്ടു പോലും ഇല്ല. എപ്പൊഴൊ വായിച്ചതാണു.
“A traveler without observation is a bird without wings “അതുപൊലെയായിരുന്നു എന്റെയാത്രയൂം. അങ്ങനെ യാത്ര ചെയ്യുന്നതു ഒട്ടും ഇഷ്ട്ട്മല്ല പക്ഷെ എനിക്കിപ്പൊ അല്ലാണ്ടു വെറെ വഴിയില്ല. ഒരുപാടു മനൊഹരങ്ങ്ളായ സ്തലങ്ങൾ പിന്നൊട്ടു പൊക്കൊണ്ടിരുന്നു എല്ലാ കാഴ്ചകളെയും പിന്നിലാക്കി ഞാനും എന്റെ ശകടവും വീണ്ടും മുന്നൊട്ടു. കന്നടയിൽ ബോർഡ് കണ്ടുതുടങ്ങി വഴിയിൽ ഒരു ഹൊട്ടൽ കണ്ടപ്പൊഴാനു ഇതുവരെ ഒന്നും കഴിചില്ലല്ലൊ എന്നൊർത്തതു. മണി നാലു കഴിഞ്ഞിരിക്കുന്നു ബൊമ്മസാന്ദ്ര വലിയ ദൂരം ഇല്ല ഇനിയിപ്പൊ അലിയന്റെ കൂടെ കഴിക്കാമെന്നു തീരുമാനിച്ചു മുന്നൊട്ടു...... റോഡ് സൈഡിൽ തന്നെ അളിയൻ കാത്തു നില്പുണ്ടായിരുന്നു. നേരേ അളിയന്റെ വീട്ടയോലൊട്ടു. ലഗേജ് എല്ലാം അഴിച്ചു വച്ചു ബൈക് മൊത്തം ഒന്നു പരിശൊധിച്ചു, വെറെ കുഴപ്പങ്ങൽ ഒന്നും ഇല്ല. ചെയിൻ ക്ലിനർ എടുത്തു സ്പ്രെ ചെയ്തു വച്ചു. റൈഡ് നിർത്തുമ്പൊൾ ചെയിൻ ക്ലീൻ ചെയ്തു ലുബ് അടിച്ചു വയ്ക്ക്ക്കാറുണ്ടു.  ചെയിൻ വരണ്ടുപോയാൽ പെട്ടെന്നു കേടാകും. എന്തായാലും നന്നായിട്ടു ഒന്നു കുളിച്ചു. അല്പ നേരം അളിയനോടു സംസാരിച്ചിരുന്നു, വിശന്നു തുടങ്ങിയപ്പൊൾ ഞങ്ങൾ കഴിക്കാൻ ഇറങ്ങി. റോഡിൽ മുഴുവൻ ആൾക്കാർ കൂട്ടം കൂടി നില്ക്കുന്നു. അളിയനും അറിയില്ല എന്താനു പ്രശ്നമെന്നു. ഒരാഴ്ച്ച മുൻപെ നല്ല രീതിയിൽ പ്രശ്നങ്ങൽ ഉണ്ടായതാണു....അതുകൊണ്ടു തന്നെ അളിയനു നല്ല ടെൻഷൻ. ഇതിനു മുൻപു കഷ്ട്ടിച്ചാണു പുള്ളി രക്ഷപ്പെട്ടതു. ഞങ്ങൾ പെട്ടെന്നു തന്നെ ഒരു ഹോട്ടലിൽ കഴറി ഭക്ഷണം ഓർഡർ ചെയ്തു. അവിടെയും പോലീസ്. വെയിറ്ററൊടു കാര്യം തിരക്കിയപ്പൊഴാനു അറിയുന്നതു ഇലെക്ഷ്ൻ ആണെന്നു. ഞങ്ങൾ പെട്ടെന്നു തന്നെ ആഹാരവും കഴിച്ചു വീടു പിടിച്ചു. അതിരാവിലെ എഴുന്നെല്ക്കാണം എന്നാലെ ട്രാഫിക് കൂടുന്നതിനു മുൻപു സിറ്റി കവർ ചെയ്യാൻ പറ്റുകയുള്ളു, നേരത്തെ തന്നെ കിടന്നു വയറു നിറഞ്ഞിരുന്നതുകൊണ്ടു പെട്ടെന്നു തന്നെ ഉറങ്ങി....


Day-2
കണ്ണു തുറന്ന്പ്പൊൾ മണി 8, എല്ലാ കണക്കുകൂട്ട്ലും തെറ്റി. സിറ്റിയിലെ ട്രാഫിക്കിനെക്കുറിചൊർത്തപ്പൊൾ തല ചുറ്റി. കുളിച്ചു തയ്യാറായി സാധനങ്ങൾ വെച്ചു കെട്ടി അളിയനൊടു യാത്രയും പറഞ്ഞിറങ്ങി. സിറ്റിയിലെ വഴി ഒന്നും അറിയില്ല, വണ്ടി സ്റ്റാർട്ട് ചെയ്തപ്പൊൽൾ തന്നെ 10 മണി, ഹൈദ്രാബാദ് പോലും എത്തുമൊ എന്നു സംശയം ആയി. അളിയൻ പറഞ്ഞു തന്ന വഴിയിലുടെയൊക്കെയാനു പോയതു പക്ഷെ ഒരിടത്തും എത്തുന്നില്ല, വഴി തെട്ടി.....വഴിയാത്രക്കാരൊടു ചൊദിചിട്ടും ഒരു രക്ഷയും ഇല്ല. 12 മണി വരെ സിറ്റിക്കകത്തു നിന്നു കറങ്ങി. അവസാനം വണ്ടി നിറുത്തി വെള്ളം കുടിച്ചു ചുമ്മാതിരുന്നു, അപ്പൊഴാണു ഗൂഗിൾ മാമനെ പറ്റി ഓർത്ത്തു, അവസാനത്തെ ആയുധം. എന്റെ ഗുരു വഴികാട്ടി. ഫൊൺ എടുത്തു ഗൂഗിൾ മാപ്പ് തുറന്നു നാവിഗേഷനിൽ ഹൈദ്രാബാദ് ടൈപ്പ് ചെയ്തു. അപ്പോഴാണു ഹൈദ്രാബാദ് സിറ്റി കയറെണ്ട ആവശ്യം ഇല്ലാന്നു സുഹ്രുത്തു പരഞ്ഞതൊർത്തതു. നാഗ്പുർ വച്ചു നാവിഗേഷൻ ഓൺ ചെയ്തു, മാപ്പിലെ ചേച്ചി വഴി പറഞ്ഞുതുടങ്ങി......സമാധാനം. ഞാഴറാഴ്ച്ച ആയതുകൊണ്ടു ട്രാഫിക്ക് കുറവുണ്ടു. ഒരു മണിക്കുർ കൊണ്ടു ചെച്ചി എന്നെ സിറ്റ്യ്ക്കു പുറത്തെത്തിച്ചു, ആനന്ത്പുർ എന്നു ബോർഡും കണ്ടു. ഇനി കുഴപ്പമില്ല മാപ്പ് ഓഫ് ചെയ്തു പൊക്കെറ്റിലിട്ടു മെയിൻ ഹൈവേ എത്തി.ഇനി മുതൽ പരിചിതമല്ലാത്ത വഴികൾ ആളുകൾ, മനസ്സിലാകെ ഒരു സന്തോഷം.  ചുട്ടു പൊള്ളുന്ന ചൂടു അതറിയുന്നതു വണ്ടി നിറുത്തുംബൊഴാണു കാരണം ഓടുമ്പൊ കാറ്റടിക്കുന്നുണ്ടല്ലൊ . ബോർഡുകളിൽ കന്നട മാറി തെലുങ്ഗ് കണ്ടു തുടങ്ങി, അടിക്കുന്ന വെയിലും അതുപൊലെ തന്നെ. ഒരു കരിക്കു കട കണ്ടു നിർത്തി, കരിക്കു കുടിക്കൻ വെണ്ടി മാത്രമല്ലചൂടു സഹിക്കാനെ വയ്യ. ഹൈട്രെഷൻ ബ്ലാഡറിലെ വെള്ളം എകദേശം തീർന്നു. കരിക്കും കുടിച്ചു ഒരു കുപ്പി തണുത്ത വെള്ളവും വാങ്ങി അപ്പൊ തന്നെ കാലിയാക്കി....ആശ്വാസം.അര മണിക്കൂർ അവിടെ വിശ്രമിച്ചു വെള്ളവും വാങ്ങി സ്റ്റൊക്ക് ചെയ്തു വീണ്ടും മുന്നൊട്ടു. നോക്കെത്താ ദൂരത്ത് ടാറിട്ട റോഡ് മാത്രം. ഒരു വിമാനത്തിനു സുഗമമായി ഇറങ്ങാം അത്രയും ഉണ്ടു നീളം. ഒരു 150 കി മി കഴിഞ്ഞപ്പൊ അദ്യം കണ്ട ഒരു തട്ടുകടയിൽ നിർത്തി. അവിടെ ആകെ  ഉള്ളതു ചപ്പാത്തിയും ഒംലെറ്റും,അതെന്തു കോംബിനെഷൻ ആണൊ .....എന്തായാലും സാന്വിച് പൊലെ സാധനം ഞാൻ അകത്താക്കി.അവിടെ കൂടി നിന്നിരുന്ന ആളുകൾ എന്നെ നൊക്കുന്നുണ്ടു, ഇവനെന്താ  വട്ടാണോ എന്ന മട്ടിൽ. അല്പ ദൂരം മുന്നൊട്ടു പൊയപ്പൊഴെക്കും റ്റി എസ് റെജിസ്ട്രെഷ്ൻ വണ്ടികൾ കണ്ടുതുടങ്ങി, ഭാരതത്തിന്റെ എറ്റവും  പുതിയ സംസ്ഥാനം. ചൂടു കുറഞ്ഞുതുടങ്ങി,  ഹൈദ്രാബാദ് അടുത്തെവിടെയൊ ആണെന്നു ബോർടും കണ്ടുതുടങ്ങി. ചൂടു കുറഞ്ഞപ്പോൾ റൈഡ് ചെയ്യാൻ സുഗ്മുണ്ടു. ഇടയ്ക്കു ഒന്നു നിർത്തി ദാഹജലം  നിറച്ചു വീണ്ടും മുന്നൊട്ടു...... വീണ്ടും ടൊൾ ബൂത്ത് ഗേറ്റ് കഴിഞ്ഞു ഞാൻ ഓട്ടിച്ചു പൊയി,അപ്പൊഴാനു ബോർഡ് ശ്രധിച്ചതു എക്സ്പ്രസ് വേ ആണു ഇരുചക്ര വാഹനം അനുവദിക്കില്ലന്നു സുഹ്രുത്തു പറഞ്ഞതൊർത്തതു, തിരിച്ചു വന്നു കൗണ്ടറിൽ നിന്ന ആളൊടു ചോദിച്ചു .. കാര്യം ശരിയാണു 1500 രൂപ പിഴയാണു. നെരം നന്നയി ഇരുട്ടി തുടങ്ങി അവിടെ നില്ക്കുന്നതു പന്തിയല്ല എന്നു തൊന്നിയതു കൊണ്ടു അവരു പറഞ്ഞ റിങ്ങ് റോഡിലൂടെ പോകാൻ തീരുമാനിച്ചു. നല്ല ചുറ്റാണു പൊകുന്ന വഴിക്കു എക്സ്പ്രസ് വേ വ്യക്തമായി കാണാനും കഴിയും. റിങ്ങ് റോഡിൽ പക്ഷെ വെളിച്ചം ഇല്ല കൂരിരുട്ടാണു, വളരെ കുറച്ചു വാഹനങ്ങളെ ആ വഴിയിൽ ഉള്ളു. 2 ഫൊഗ് ലൈറ്റ് ഘടിപ്പിച്ചിട്ടുൻണ്ടാരുന്നതു ഓൺ ചെയ്തപ്പൊഴാനു ഇടതു വശത്തെ ലൈറ്റ് ക്ലാംബ് പൊട്ടി തൂങ്ങി കിടന്നു മഡ്ഗാർടിൽ ഉരയുന്നതു  കണ്ടതു. അതിനെ ക്രാഷ്ഗാർഡ് ബാഗിൽ എടുത്തിട്ടു മുന്നൊട്ടു... വഴിയരികിൽ ഫൂട്ട്പ്പാത്തിൽ തദെശ്ശവാസികളാണെന്നു തോന്നുന്നു കുറച്ചു പയ്യന്മാർ ഗാങ്ങ് കൂടി നിന്നു കള്ളു കുടിക്കുന്നുണ്ടാരുന്നു.വാഹനങ്ങൾ പോകുംബൊഴുള്ള വെളിച്ചം മാത്രമെയുള്ളു ഇരുട്ടിലാണു പ്രയോഗം.സ്പ്പീഡ് കുറചുകൂടി കൂട്ടി, അപ്പൊഴാണു ഇടതു വശത്തെ കന്നാടി ഊരി വീണതു, ഊരി വീണതല്ല പൊട്ടി വീണതാണെന്നു പിന്നെയാണു മനസ്സിലായതു  ബൈക് നിറുത്തി ഇറങ്ങിയപ്പൊഴാണു മനസ്സിലായതു ചെയ്തതു വിഡ്ഡിതരമാണെന്നു. ഫൂട്ട്പാത്തിൽ 8-10 പയ്യന്മാർ കൂടി നിന്നു കള്ളു കുടിക്കുന്നുണ്ട്, കൂടെ പുകയുടെ മണവും, ആശാന്മാരെ കണ്ടൽ അറിയാം കയ്യിൽ ടൂൾസ് ഉണ്ടെന്നു, ഒന്നിനും ബൊധം ഇല്ല. ഉള്ളിലെ ഭയം വെളിയിൽ കാണിച്ചില്ല , വെറെ വാഹനങ്ങൾ വരുന്നുണ്ടു പതുക്കെ നടന്നു ചെന്നു കണ്ണാടി എടുത്തു വണ്ടികൾ  എന്നെ കടന്നു പൊകുന്നതിനു മുൻപു ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു , ഇരുട്ടായാൽ  എനിക്കു പണി കിട്ടുമെന്നു ഉറപ്പായിരുന്നു അതവന്മാരുടെ  മുഘഭാവം കണ്ടപ്പൊ തന്നെ മനസ്സിലായി. ഇടയ്ക്കിടെ ഞാൻ തിരിഞ്ഞു നോക്കി അവന്മാർ പിന്തുടരുന്നുണ്ടൊ എന്നറിയാൻ ഭാഗ്യത്തിനു ഇല്ല. ഇടയ്ക്കു നിർത്തി മാപ് ഓൺ ചെയ്തു ചേച്ചി പറയുന്നതു അക്ഷരം പ്രതി അനുസരിച്ചു. കുറചു ദൂരം കഴിഞ്ഞപ്പൊൾ രോഡ് തീർന്നു കുറ്റാകൂരിരുട്ടു ഒന്നും കാണാൻ വയ്യ ചെച്ചി പൊകാൻ പരയുന്നുണ്ടു ..പൊയാൽ പണി കിട്ടുമെന്നു മനസു പറഞ്ഞു. വണ്ടി തിരിച്ചു ഇടയ്ക്കു എക്സ്പ്രസ്സ് വെ കയറാൻ സെർവീസ് റോഡ് ഉണ്ടു അവിടെ കയറി കൗണ്ട്രിൽ കാര്യം പരഞ്ഞ്പ്പൊൾ അങ്ങെരു തന്നെ പറഞ്ഞു ഇനി വഴിയില്ല എക്സ്പ്രസ്സ് വെ കയറി പോകാനെ പറ്റു പൊക്കൊളാൻ അനുവാദവും തന്നു ആകെ ഉള്ള പ്രശ്നം ചെക്കിങ്ങ് ആണു വരുന്നിടത്തു വച്ചു കാണാമെന്നു കരുതി ഞാൻ എക്സ്പ്രെസ്സ് വെയിലൊട്ടു കയറി നല്ല സുപ്പർ റൊഡ് ഇടതു വശത്തുകൂടി ലോറികൽ പൊകുന്നു വലതു വശത്തുകൂടി കാറുകളും മറ്റും ചീറി പാഞ്ഞു പൊകുന്നു. എക്സ്പ്രസ്സ് വെ തീർന്നു എങ്ങൊട്ടു തിരിയണമെന്നു വീണ്ടും സംശയം , എന്തായാലും റോഡ് തീരുന്ന സ്തലത്തു ചെക്ക് ചെയ്യാൻ നില്ക്കുന്ന ആൾ കൈകാണിക്കും മുൻപെ ഞാൻ വണ്ടി നിർത്തി. പോലീസ് സ്റ്റൈലിൽ ചൊദ്യം തുടങ്ങി ...പെട്ടു രുപാ 1500 ഇപ്പൊപൊയി കിട്ടും. റിങ്ങ് രോഡിൽ വഴി തെറ്റിയ കാര്യവും കൗണ്ടറിലെ ചേട്ടന്റെ കാര്യവും പരഞ്ഞപ്പോഴനു വണ്ടിയുടെ കേറള നംബർ അവർ കണ്ടതു. കേരളത്തീന്നു റൈഡ് ചെയ്തു വന്നതാണെന്നു പറഞ്ഞപ്പൊൾ ആശാന്മാർ അയഞ്ഞു. യാത്രയെ പറ്റി ചോദിചിട്ടു അവർ പൊക്കൊളാൻ പറഞ്ഞു, രക്ഷപ്പെട്ടു 1500 പോക്ക്റ്റിൽ തന്നെ :) മണി 8അര ആയി സുഹ്രുത്ത് പറഞ്ഞതനുസരിച്ചാണെങ്കിൽ കുറച്ചു ദൂരം പോയാൽ ധാബകൾ ഉണ്ട് ഭക്ഷണവും കഴിക്കാം ഉറങ്ങാൻ സ്തലവും കിട്ടും.ഒരു മണിക്കുർ കഴിഞ്ഞപ്പൊൾ ധാബകൾ കണ്ടു തുടങ്ങി. ഒരു പഞ്ജാബി ധാബ ചപ്പാത്തിയും പനീറും കഴിച്ചു ബിൽ കൊടുക്കൻ നേരത്താണു ഉറങ്ങാൻ  സ്തലം ഉണ്ടൊന്നു ചൊദിചതു അവിടെ ഒഴിവില്ല പിന്നെയും ഒരു 1 മണിക്കുർ വണ്ടി ഓട്ടിച്ച്പ്പൊഴാനു വലിയ കുഴപ്പമില്ലന്നു തൊന്നിയ ധാബ കണ്ടതു. നിസാമബാദ് അടുത്തെവിടെയൊ ആണെന്നു ബോർഡും കണ്ടു. ധാബയിൽ 2 സർദാർജികൾ ഇരിപ്പുണ്ടു അടുത്തു ചെന്നു കാര്യം പറഞ്ഞു ആദ്യം സമ്മതിച്ചില്ലെങ്കിലും അതിൽ തല മൂത്ത സഹോദരൻ ഉറങ്ങിക്കൊളാൻ പരഞ്ഞു ബുള്ളെറ്റ് സ്നേഹം സർദാർജികൾക്കു പൊതുവെ കുടുതൽ ആണല്ലൊ. ഞാൻ കട്ടിലെടുത്തു മുറ്റത്തൊട്ടിട്ടു തൊട്ടടുത്തു വണ്ടിയും പാർക് ചെയ്തു പൂട്ടി. സ്ലീപ്പിങ്ങ് ബാഗിനകത്തു കയറി പഴ്സും മറ്റു സാധനങ്ങളും ജീൻസിന്റെ പൊക്കെറ്റിലാരുന്നു.അപ്പൊഴാണു ചുറ്റും പട്ടികലുണ്ടെന്ന കാര്യം ശ്രധിചതു ഷൂസ് ഊരി താഴെവച്ചാൽ രാവിലെ അതു കാണില്ലന്നു ഉറപ്പാനു അതുകൊണ്ടു ഷൂസും കട്ടിലിന്റെ മുകലിൽ തന്നെ വച്ചു . രാത്രി മുഴുവനും പട്ടികൾ കടിപിടി കൂടുന്നുണ്ടാരുന്നു. എത്രയൊ കാലത്തിനു ശേഷം തെളിഞ്ഞ ആകാശവും,അതിലെ അംബിലിമാമനെയും നക്ഷത്രങ്ങളെയും കണ്ടാസ്വദിച്ചു എപ്പൊഴൊ മയക്കത്തിലെക്കു വീണു.



Day-3

കണ്ണു തുറന്നപ്പോൾ ആദ്യം നോക്കിയത് ഫോൺ ആണ് , സമയം 0615 കൊള്ളാo താമസിച്ചിട്ടില്ല, പുറത്തു തന്നെ ബാത്ത് റൂമ് ഉണ്ടായിരുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി പെട്ടെന്നു തന്നെ ഫ്രഷ് ആയി . അപ്പോഴേക്കും ഒരു പയ്യൻ വന്നു പ്രാതൽ തയ്യാറാണെന്നു പറഞ്ഞു, മൂത്ത സർദാർജി പറഞ്ഞേൽപ്പിച്ചതാണത്രേ
 

No comments:

Post a Comment